ഗുജറാത്ത് പ്രളയം; ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് സംസാരിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിന് എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തു.

ഇതുവരെ 61 പേരാണ് പ്രളയത്തിൽ മരിച്ചത്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഹെലികോപ്റ്ററിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഗുജറാത്തിൽ കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ നാലു മണിക്കൂറിനുള്ളിൽ 457 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്.

പലയിടത്തും അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ട്. അഹമ്മദാബാദിൽ ഞായറാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ 115 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളുടെ താഴത്തെ നില പൂർണമായും വെള്ളത്തിനടിയിലായി. കനത്ത മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

K editor

Read Previous

ഇന്ത്യക്കാര്‍ അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും; ഗഗന്‍യാന്‍ ഒരുങ്ങുന്നു

Read Next

അതിജീവിതയ്‌ക്കൊപ്പം; വീണ്ടും നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്