ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ; സുപ്രീംകോടതി വിധി ഇന്ന്

ദില്ലി: മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ മുൻ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരായ ഹർജികളിൽ അടക്കം ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക.

രാവിലെ 10.30ന് വിധി പറയും. വാദത്തിനിടെ വ്യക്തികൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന അലിഖിത കീഴ്‌വഴക്കം ജഡ്ജിമാർ പാലിക്കാറുണ്ടെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.

രാഷ്ട്രീയ നേതാക്കളും അധികാരസ്ഥാനങ്ങൾ വഹിക്കുന്ന പൊതുപ്രവർത്തകരും ഈ കീഴ്‌വഴക്കം പാലിക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു.

K editor

Read Previous

വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്സിൻ വാര്‍’ ആരംഭിച്ചു; ഒപ്പം അനുപം ഖേറും

Read Next

തെന്നിന്ത്യൻ നടൻ കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു