ജി.എസ്‌.ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ; ധനമന്ത്രി പങ്കെടുക്കും

ന്യൂ ഡൽഹി: ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ. പാൻമസാല, ഗുഡ്ക എന്നിവയുടെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജി.എസ്.ടി പരാതികൾക്കായി ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തും. സിമന്‍റ് ജി.എസ്.ടി കുറയ്ക്കൽ, ഓൺലൈൻ ഗെയിം ടാക്സ് എന്നിവയും യോഗത്തിൽ പരിഗണിച്ചേക്കും.

എജി സാക്ഷ്യപ്പെടുത്തിയ ജി.എസ്.ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയില്ലെന്ന ധനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് യോഗം. വിഷയത്തിൽ സംസ്ഥാനത്തിന്‍റെ വിശദീകരണം ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പറഞ്ഞേക്കും. ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിലാണ് 49-താമത് ജിഎസ്ടി യോഗം ചേരുന്നത്.

K editor

Read Previous

സിദ്ധാർഥ് ഭരതൻ്റെ ‘ചതുരം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Read Next

അവയവദാന ചട്ടങ്ങളില്‍ മാറ്റം; ഇനി 65 കഴിഞ്ഞവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ ലഭിക്കും