ഗ്രീന്‍ സ്റ്റാര്‍ സൗജന്യ വസ്ത്ര വിതരണം ഉദ്ഘാടനം നാളെ

കാഞ്ഞങ്ങാട്: ജീവ കാരുണ്യ സേവന രംഗത്ത് നൂതനമായ ആശയവുമായി അതി ഞ്ഞാല്‍ ഗ്രീന്‍ സ്റ്റാര്‍ ആവിഷ്‌ക്കരിച്ച സൗജന്യ വിവാഹ വസ്ത്ര വിതരണ പദ്ധതിക്ക് സ്ഥിര സംവിധാനമൊരുങ്ങി. ഗ്രീന്‍ സ്റ്റാര്‍ അതിഞ്ഞാല്‍ ഫ്രീ വെഡ്ഡിംഗ് ഡസ്സ് ഷോപ്പീ 13 ന്് വൈകീട്ട്്് നാലു മണിക്ക് നടക്കുമെന്ന് വാർത്ത ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. വിവാഹ ദിനങ്ങളില്‍ മാത്രം വധുവരന്മാര്‍ അണിഞ്ഞ് അലമാരയില്‍ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ശേഖരിച്ച് നിര്‍ധനരായ വധൂവരന്മാര്‍ക്ക് ജാതിമതകക്ഷി ഭേദമന്യേ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് ഗ്രീന്‍ സ്റ്റാര്‍ അതിഞ്ഞാല്‍ തുടക്കം കുറിച്ചത.്

ഏതാനും നാളുകള്‍ക്ക് മുമ്പാണ്പ്രോത്സാഹന ജനകമായ പ്രതികരണമാണ് എല്ലാ മേഖകളില്‍ നിന്നും ലഭി്ച്ചത്. വിവിധ മേഖലകളില്‍ നിന്നും നിരവധി വധൂവന്മാര്‍ അവരുടെ വിവാഹ വസ്ത്രങ്ങള്‍ ഗ്രീന്‍ സ്റ്റാറിന് കൈമാറുകയും ഉദ്ദേശ്യം നാല്‍പ ത്തോളം വധൂവരന്മാര്‍ക്ക് അവ നല്‍കുകയും ചെയ്തിട്ടുണ്ട്.  ഇങ്ങനെ അഞ്ച് ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കി കഴിഞ്ഞു. സംസ്ഥാനത്ത് പതിനാല് ജില്ലകളില്‍ നിന്നും ആവശ്യക്കാരെ എത്തിയിരുന്നു. ഇങ്ങനെ മുപ്പത്തിയാറ് പെണ്‍കുട്ടികള്‍ക്കും നാലു ആണ്‍കുട്ടികള്‍ക്കും വിവാഹ വസ്ത്രങ്ങള്‍ നല്‍കി കഴിഞ്ഞു.

സംസ്ഥാനത്ത് തന്നെ ഇതുവരെ ആരും കൈവച്ചിട്ടില്ലാത്ത ഈ മേഖലയിലെ ഗ്രീന്‍സ്റ്റാറിന്റെ ഈ ചുവട് വെപ്പ് പത്ര ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമെല്ലാം ചര്‍ച്ചയാക്കപ്പെട്ടതാണ്. അതിഞ്ഞാല്‍ ലീഗ് ഹൗസായ പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക സൗധ ത്തില്‍ പ്രത്യേക മുറിയിലാണ് ഷോപ്പി ആരംഭിക്കുന്നത്. എ.എസ്.എഫ് നേതാവ് അഡ്വ.ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദും സംബന്ധിക്കും.

ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് പ്രസിഡന്റ് ഖാലിദ് അറബിക്കാടത്ത്, ജന.സെക്രട്ടറി റമീസ് മട്ടന്‍, ട്രഷറര്‍ നൗഫല്‍ പാലക്കി, അജാനൂര്‍ പതിനാലാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റ് പി.എം ഫൈസല്‍, മുസ്തഫ കുളിക്കാട്, റിയാസ് സി.എച്ച്, കെ.വി സത്താര്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

LatestDaily

Read Previous

എ.എൻ.ഷംസീറിനെതിരെ മത്സരിക്കാൻ യു.ഡി.എഫും ബി.ജെ.പി.യും സ്ഥാനാർത്ഥികളെ തിരയുന്നു.

Read Next

മന്ത്രി ഇ. ചന്ദ്രശേഖരന് എതിരെ മടിക്കൈ സിപിഎമ്മിലും എതിർപ്പ്