സംവിധായകന്റെ മികച്ച തുടക്കം; ‘മാളികപ്പുറ’ത്തെ പ്രശംസിച്ച് ജൂഡ് ആന്റണി ജോസഫ്

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രത്തെ അഭിനന്ദിച്ച് സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മാളികപ്പുറത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ്. 

മാളികപ്പുറം ഒരു മികച്ച സിനിമാറ്റിക് അനുഭവമായിരുന്നുവെന്നും സംവിധായകൻ വിഷ്ണു ശശിശങ്കറിൻ്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്‍റണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

‘മാളികപ്പുറം കണ്ടു. മികച്ച സിനിമാ അനുഭവം. അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥയും സംവിധായകൻ വിഷ്ണു ശശിശങ്കറിന്‍റെ മികച്ച തുടക്കവും. എല്ലാ അഭിനേതാക്കളും മികവ് പുലർത്തിയെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയേയും ഉണ്ണിയേയും ആണ്’, ജൂഡ് കുറിച്ചു.

Read Previous

കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം കൂടുന്നു; പഠിക്കാൻ ഐസിഎംആർ

Read Next

ഭക്ഷ്യവിഷബാധ; പെരുമ്പള വിദ്യാർത്ഥിനി മരിച്ചു