ഡോ.സിസയുടെ നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചതിനെതിരെയുള്ള സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ചാൻസലറുടെ നടപടി ചട്ടങ്ങൾക്ക് എതിരാണെന്ന സർക്കാർ വാദത്തിൽ കഴമ്പുണ്ട്. സർക്കാരിന്റെ ഹർജി അപൂർവമായ നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡോ.സിസ തോമസിന് താൽക്കാലിക ചുമതല നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വിധി.

Read Previous

‘ദ കശ്മീർ ഫയൽ’സിനെതിരെയുളള പരാമർശം; നാദവ് ലാപിഡിന് മറുപടിയുമായി അനുപം ഖേർ

Read Next

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘ഫാമിലി’