എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ, സാങ്കേതിക മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ലോകത്തോട് അഭ്യർത്ഥിച്ചു.ഇത് സാങ്കേതികവിദ്യയുടെ കാലഘട്ടമാണെന്നും പകർച്ചവ്യാധിയുടെ സമയത്ത് പ്രകടമാക്കിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ അടിവരയിടുകയും ചെയ്ത അദ്ദേഹം സാങ്കേതികവിദ്യയിലും നവീകരണത്തിലും കൂടുതൽ നിക്ഷേപം നടത്തേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു. സാങ്കേതികവിദ്യയുടെയും സേവനങ്ങളുടെയും പ്രമുഖ വിതരണക്കാരായ ബോഷ് ഇന്ത്യയുടെ പുതിയ ‘സ്മാർട്ട്’ കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

K editor

Read Previous

കമല്‍ഹാസന് യുഎഇയുടെ ഗോള്‍ഡൻ വിസ

Read Next

‘നിയമലംഘനം നേരിട്ട് കാണാതെ വാഹനങ്ങള്‍ പരിശോധനയ്ക്കായി തടയരുത്’