ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയായ കോൾ ഇന്ത്യ ഉൾപ്പെടെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാൻ സർക്കാർ തീരുമാനിച്ചു. 5 മുതൽ 10 ശതമാനം വരെ ഓഹരികൾ വിൽക്കും. കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർസിഎഫ്) എന്നിവയുടെ ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ വിപണിയിൽ കുതിച്ചുചാട്ടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓഹരികൾ വിറ്റ് പണം സമാഹരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായാണ് വിവരം. കുറഞ്ഞത് 16,500 കോടി രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫർ ഫോസ് വിൽപ്പനയിലൂടെ ഓഹരികൾ കൈമാറും.
ഹിന്ദുസ്ഥാൻ സിങ്കിലെ മുഴുവൻ ഓഹരികളും സർക്കാർ വിറ്റേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2002ൽ അനിൽ അഗർവാളിന്റെ വേദാന്ത കമ്പനിയ്ക്ക് 26 ശതമാനം ഓഹരികൾ കൈമാറിയിരുന്നു. പിന്നീട് കമ്പനിയുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചു. നിലവിൽ വേദാന്തയ്ക്ക് ഹിന്ദുസ്ഥാൻ സിങ്കിന്റെ 64.92 ശതമാനം ഓഹരികളുണ്ട്.