ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം) നടത്തുന്ന ‘കണക്റ്റ് കരിയർ ടു കാമ്പസ്’ (സിസിസി) കാമ്പയിന്‍റെ ഭാഗമായി കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), ഐസിടി അക്കാദമി ഓഫ് കേരള (ഐസിടികെ) എന്നിവ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റായ ലിങ്ക്ഡ്ഇനുമായി ധാരണാപത്രം ഒപ്പുവെച്ചു. ഓഗസ്റ്റ് രണ്ടിനാണ് ഒരു വർഷത്തെ ധാരണാപത്രം ഒപ്പിട്ടത്.
കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രൊഫഷണൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനത്തോടൊപ്പം ഉചിതമായ ഒരു കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ‘കൃത്യസമയത്ത് കൃത്യജോലി’ എന്ന ആശയം ക്യാമ്പയിൻ ഉൾക്കൊള്ളുന്നു. ഇതിനുപുറമെ, ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) വഴിയും കാമ്പയിന്‍റെ ഭാഗമായി ഉചിതമായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിലൂടെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് നൈപുണ്യ വികസനം നടത്തും.