ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി. കൊലപാതക ഗൂഢാലോചന നടന്നുവെന്ന ഗവർണറുടെ ആരോപണത്തിൽ കേസെടുക്കണമെന്നാണ് പരാതി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ഇന്ന് ഡൽഹിയിൽ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഗവർണർ, വി.സി ഒരു ക്രിമിനലാണെന്നും തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. 2019 ല്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത് വിസിയുടെ അറിവോടെയാണ്. തന്നെ ശാരീരികമായി ആക്രമിക്കാൻ വി.സി സഹായിച്ചെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.
വൈസ് ചാൻസലറുടെ നടപടികൾ മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലാണ് അദ്ദേഹം വി.സി സ്ഥാനത്ത് തുടരുന്നത്. വി.സിക്കെതിരെ നിയമ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കണ്ണൂർ സർവകലാശാലയെ തകർത്തത് വി.സിയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.