ഗവർണർ-പിണറായി പോര് കപട നാടകമെന്ന് ജയറാം രമേശ്

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന പോര് കപട നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തത്തിൽ ആശങ്കയുള്ളതിനാലാണ് ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ കോൺഗ്രസിനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് കേരളത്തിലെ സി.പി.എമ്മിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സഹായവും ചെറുതല്ല. ഭാരത് ജോഡോ യാത്രയെ തകർക്കാൻ ബിജെപി ഏത് തന്ത്രവും സ്വീകരിക്കും. കേരളത്തിൽ സി.പി.എമ്മും ഇതേ തന്ത്രമാണ് പിന്തുടരുന്നത്.

ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ‘മാനുഫാക്ചറിങ് ഫൈറ്റ്’ ആണ് നടക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റേണ്ട പദവിയാണ് ഗവർണറുടേതെന്ന കാര്യം ആരിഫ് മുഹമ്മദ് ഖാൻ മറക്കുന്നു. അദ്ദേഹം ആർ.എസ്.എസിന്‍റെ തലവനായി പ്രവർത്തിക്കുകയല്ല വേണ്ടത്. ഭരണസ്വാധീനത്താൽ നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ കാര്യങ്ങളാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

കോൺഗ്രസ് പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം; മാപ്പ് പറഞ്ഞ് പ്രവർത്തകൻ

Read Next

മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജ്യോതികുമാർ ചാമക്കാല