സർവകലാശാലാ നിയമം ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സർവകലാശാലാ നിയമം ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദുരുപയോഗം തുടർന്നാൽ നിയമഭേദഗതി പരിഗണിക്കുമെന്നും ഗവർണർ എതിർത്താൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. 15 പേർക്കും സെനറ്റ് അംഗത്വവും നഷ്ടമായി. ശനിയാഴ്ച മുതൽ ഇവരെ അയോഗ്യരാക്കിയെന്ന് കാണിച്ച് ഗവർണർ വിസിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ രംഗത്തെത്തിയത്.

Read Previous

ഒരു ദിവസം 1,200 രൂപ വരെ; നരബലി നടന്ന വീട്ടിലേക്ക് ഓട്ടോ സര്‍വീസ്

Read Next

പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ‘ഖലീഫ’; ഫസ്റ്റ്ലുക്ക് പുറത്ത്