ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ രണ്ട് വൈസ് ചാൻസലർമാർക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പി.എം. മുബാറക് പാഷ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
രണ്ട് വി.സിമാരുടെയും നിയമനത്തിൽ ചട്ടലംഘനം നടന്നതായി രാജ്ഭവൻ ചൂണ്ടിക്കാട്ടി. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നീക്കം. നവംബർ നാലിനകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ രണ്ട് സർവകലാശാലകളും സമീപകാലത്തായി സ്ഥാപിതമായതാണ്. വി.സി.യുടെ പേര് സർക്കാർ നിർദ്ദേശിക്കുകയും ഗവർണർ അത് അംഗീകരിക്കുകയും ചെയ്തു. സാധാരണയായി, ഒരു പുതിയ സർവകലാശാല സ്ഥാപിക്കുമ്പോൾ, നിയമിക്കപ്പെടുന്ന രീതിയാണിത്. എന്നാൽ, കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ നിയമനങ്ങളെ ചോദ്യം ചെയ്യാൻ കഴിയും.