നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ

തിരുവനന്തപുരം: ഡിസംബർ അഞ്ച് മുതൽ നിയമസഭ ചേരാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് സർക്കാർ ഗവർണർക്ക് അയച്ചിട്ടുണ്ട്. വിഷയത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ നിയമസഭാ സമ്മേളനത്തിന് അംഗീകാരം ലഭിച്ചതോടെ ഓർഡിനൻസ് അപ്രസക്തമായി.

Read Previous

സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

Read Next

ബംഗാൾ ഗവർണറായി മലയാളിയായ ഡോ.സി.വി ആനന്ദബോസ്