മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തൃശൂർ: സംസ്ഥാന സർക്കാരുമായി തർക്കം തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി വി മണികണ്ഠന്‍റെ തൃശൂർ അവിണിശ്ശേരിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ശനിയാഴ്ച രാത്രി 8.07ന് എത്തിയ ഗവർണർ രാത്രി 8.35 നാണ് ഇവിടെ നിന്ന് മടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കാൻ ഗവർണർ വിസമ്മതിച്ചു. മോഹൻ ഭാഗവത് രാത്രി ഗുരുവായൂരിലേക്ക് പോകും.

ഞായറാഴ്ച രാവിലെ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ആർ.എസ്.എസ് ബൈഠക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഗുരുവായൂർ സംഘ ജില്ലയിലെ പൂർണഗണവേഷധാരികളായ പ്രവർത്തകരുടെ സാംഘിക്കിലും
അദ്ദേഹം സംസാരിക്കും.

Read Previous

മഹാബലിക്ക് കേരളവുമായി ബന്ധമില്ലെന്ന പരാമര്‍ശം തമാശയല്ലെന്ന് മന്ത്രി റിയാസ്

Read Next

മുഖ്യമന്ത്രി – ഗവർണർ പോരിൽ കേന്ദ്രം ഇടപെടണമെന്ന് കെ.സുധാകരൻ