‘അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടത്തിയത് നഗ്നമായ ദേശവിരുദ്ധത’

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ ഇന്ത്യയിലുടനീളം നടക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടി കേരള സർക്കാർ അട്ടിമറിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അഴിമതി ലക്ഷ്യമിട്ട് നഗ്നമായ ദേശവിരുദ്ധതയാണ് സർക്കാർ നടത്തിയത്. വീടുകളിൽ പതാക ഉയർത്താൻ സ്കൂളുകൾ വഴി കുട്ടികൾക്ക്, പണം വാങ്ങി നൽകാൻ സർക്കാർ കുടുംബശ്രീയെ അണ് ചുമതലപ്പെടുത്തിയത്. മിക്ക സ്കൂളുകളിലും പതാക എത്തിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

വികലവും മോശപ്പെട്ടതുമായ കൊടികളാണ് കുടുംബശ്രീ നൽകിയിരിക്കുന്നത്. പതാക ലഭിച്ച സ്കൂളുകൾ കുട്ടികൾക്ക് വിതരണം ചെയ്യാതെ കുടുംബശ്രീ മിഷനിലേക്ക് അവ തിരിച്ചയച്ചു. പല സ്കൂളുകളിലും പതാക നൽകിയിട്ടുമില്ല. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ എല്ലാ വീടുകളിലും പതാക ഉയർത്തുക എന്ന വലിയ ആഘോഷം സർക്കാർ കുടുംബശ്രീയെ ഉപയോഗിച്ച് അട്ടിമറിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.

പതാക കുടുംബ ശ്രീ നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ് പണം വാങ്ങി ഇടനിലക്കാരിൽ നിന്നും മോശം പതാക വാങ്ങി ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് സർക്കാർ നടത്തിയത്. ഇത് അന്വേഷിക്കുകയും അഴിമതിക്കാരെ ശിക്ഷിക്കുകയും വേണം. പതാക ലഭിക്കാത്തതിൽ നിരാശരായ വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിൽ ഉയർത്തേണ്ട പതാക ഉടൻ എത്തിച്ചു നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

K editor

Read Previous

ജീവനക്കാരുടെ വീഴ്ചകൾക്ക് ബവ്റിജസ് കോർപറേഷൻ ഈടാക്കുന്ന പിഴത്തുക കുറച്ചു

Read Next

തോമസ് ഐസക്കിനെതിരായ ഇ.ഡി നടപടിയെ വിമര്‍ശിച്ച് എം.എ.ബേബി