ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കേസ് ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ആവശ്യം. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വെങ്കിട്ടരാമനെതിരായ 304 എ പ്രകാരമുള്ള മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് കീഴ്ക്കോടതി ഒഴിവാക്കിയിരുന്നു.

എന്നാൽ ശ്രീറാം വെങ്കിട്ടരാമനെതിരെ 304 എ വകുപ്പ് നിലനില്‍ക്കുമെന്നും അത്തരത്തിലുള്ള അപകടമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ഇതിന് പുറമേ ജില്ലാ കോടതി ഉത്തരവിലെ പിശകുകളും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ വിചാരണയുമായി മുന്നോട്ടു പോകരുതെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വെച്ചു.

കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. കുറ്റം നിലനിര്‍ത്തിയെങ്കിലും മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം അന്ന് കോടതി ഒഴിവാക്കി നല്‍കുകയായിരുന്നു.

K editor

Read Previous

നിർബന്ധിത പിരിച്ച് വിടലിൽ ആമസോൺ ഇന്ത്യയ്ക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സമൻസ്

Read Next

പൂർണിമാ ദേവിക്ക് യു.എൻ.പരിസ്ഥിതി പുരസ്‌കാരം