ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ.
രണ്ടു വർഷത്തേക്ക് സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പുതിയ തസ്തികകൾ പാടില്ലെന്ന് ചെലവു ചുരുക്കൽ സംബന്ധിച്ച് സർക്കാർ നിയോഗിച്ച സമിതി ശിപാർശ ചെയ്തു.
ഒപ്പം ലീവ് സറണ്ടർ നിർത്തലാക്കണമെന്ന നിർദേശവും സിഡിഎസ് ഡയറക്ടർ സുനിൽ മാണി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
എല്ലാ വർഷവും ലീവ് സറണ്ടർ നൽകാതെ അവധികൾ കൂട്ടിവച്ച് വിരമിക്കുമ്പോൾ പണം നൽകണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ശമ്പളമില്ലാത്ത അവധി പരമാവധി അഞ്ചുവർഷം, ഓഫീസുകളിൽ ജീവനക്കാരുടെ പുനർ വിന്യാസം, സർക്കാർ ഓഫീസുകൾ ആഴ്ചയിൽ അഞ്ചുദിവസം, ശനിയാഴ്ച വീട്ടിലിരുന്ന് ജോലി, വിദേശപര്യടനം, മേളകൾ, പ്രദർശനങ്ങൾ തുടങ്ങിയ ഒഴിവാക്കൽ, എയ്ഡഡ് മേഖലയിലെ ലീവ് വേക്കൻസി അവസാനിപ്പിക്കുക, ഒരേ പ്രവൃത്തി ചെയ്യുന്ന പൊതുമേഖല സ്ഥാപനങ്ങൾ ലയിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സമിതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന് സമിതി ശിപാർശ ചെയ്തെങ്കിലും സർക്കാർ അംഗീകരിക്കാനിടയില്ല. അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ വെട്ടിക്കുറയ്ക്കണമെന്ന നിർദ്ദേശം സമിതിയിൽ ഉയർന്നെങ്കിലും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.