ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ-ഗവർണർ തർക്കം നിലനിൽക്കെ ‘ഗെറ്റ് ഔട്ട് രവി’ പോസ്റ്ററുകൾ പതിച്ച് ഡിഎംകെ പ്രവർത്തകർ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ ഗവർണർ ആർ എൻ രവിക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം ശക്തമാണ്.
ഇതിനിടെ തമിഴ്നാടിന് പകരം തമിഴകം എന്ന പേര് ഉപയോഗിക്കണമെന്ന ഗവർണറുടെ പ്രസ്താവന വിവാദമായി. ഇതിൽ പ്രതിഷേധിച്ചാണ് പുതിയ നീക്കം.
‘ഗെറ്റ് ഔട്ട് രവി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഡി.എം.കെ പ്രവർത്തകർ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഗവർണർക്കെതിരെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ക്യാമ്പയിൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ‘ഗെറ്റ് ഔട്ട് രവി’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വൈറലായി.