5 പേർക്ക് കോവിഡ് : ജില്ലാശുപത്രി പരിസരം ഭീതിയിൽ

കാഞ്ഞങ്ങാട് : കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാശുപത്രി പരിസരം  ഭീതിയിലായി .

ജില്ലാശുപത്രിക്ക് മുന്നിൽ പെട്ടിക്കട നടത്തുന്ന സ്ത്രീക്കും ഭർത്താവിനും കുട്ടികൾക്കുമടക്കം അഞ്ച് പേരിലാണ് ഇന്നലെ രോഗം  കണ്ടെത്തിയത്രോഗം സ്ഥിരീകരിച്ച കുടുംബവും താമസിക്കുന്നത് ജില്ലാശുപത്രിക്ക് സമീപമാണ് . ആശുപത്രി പരിസരമായതു കൊണ്ട് നിരവധി പേർ രോഗികളുമായി സമ്പർക്കമുണ്ടായതായി സംശയിക്കുന്നു.

രോഗബാധയുണ്ടായ വീട്ടിൽ ഒരു കുട്ടിയുടെ ഫലം  മാത്രം നെഗറ്റീവായി. കഴിഞ്ഞ ദിവസം ഒരു ടാക്സി ഡ്രൈവറിലും കോവിഡ് കണ്ടെത്തിയത്. ജില്ലാശുപത്രി പരിസരത്തെ ഭീതിയിലാഴ്ത്തിയിരുന്നു. കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലകളിലും കോവിഡ് രോഗികൾ വർദ്ധിച്ച് വരികയാണ്. തീരദേശത്തെ പല റോഡുകളും അടച്ചു

Read Previous

ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

Read Next

സീറോഡ് പീഡനത്തിൽ വനിതാ ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ പോലീസ്