ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: ഉത്രാടം ദിവസം രാത്രി എട്ടുമണിയോടെ റേഷൻ കടകളിൽ എത്തിയിട്ടും കിട്ടാതെ മടങ്ങിയവർക്ക് കിറ്റ് ലഭ്യമാക്കാൻ സർക്കാർ സത്യവാങ്മൂലം നൽകി. രാത്രി എട്ടിനകം കടകളിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരാണെന്ന് റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഉറപ്പാക്കി ഒപ്പിട്ടുനൽകാനുള്ള ഒരു സത്യപ്രസ്താവനയാണ് സർക്കാർ പുറത്തിറക്കിയത്.
ഉത്രാടം ദിവസം രാത്രി എട്ട് മണിയോടെ റേഷൻ കടകളിൽ എത്തിയിട്ടും കിറ്റ് ലഭിക്കാതെ മടങ്ങിയവരുടെ പേരും ഫോൺ നമ്പറും കാർഡ് നമ്പറും എഴുതി നൽകാൻ മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ നിർദേശിച്ചിരുന്നു. ഇങ്ങനെ മടങ്ങിയവർക്ക് കിറ്റെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണിപ്പോൾ സത്യപ്രസ്താവനയിറക്കിയിരിക്കുന്നത് എന്നാണറിയുന്നത്.