പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്. പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ചീഫ് വിപ്പിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നോട്ടീസ് പുറത്തുവന്നതിന് പിന്നാലെ പോപ്പുലർ ഫ്രണ്ടും കേരള കോൺഗ്രസും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ജയരാജ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് യാദൃശ്ചികമല്ല. ഇതാണോ സർക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എൻ ഹരി പറഞ്ഞു.

അതേസമയം, തന്നോട് ചോദിച്ചല്ല നോട്ടീസിൽ തന്‍റെ പേര് പരാമർശിച്ചതെന്ന് എൻ ജയരാജ് പ്രതികരിച്ചു. ‘നാട്ടൊരുമ’ എന്ന പരിപാടിയുടെ പേരിലാണ് ഒരു പരിചയക്കാരൻ തന്നെ വിളിച്ചത്. പോപ്പുലർ ഫ്രണ്ട് പരിപാടിയാണെന്ന് അറിഞ്ഞയുടൻ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇപ്പോൾ അത് പ്രചരിപ്പിക്കാനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും ജയരാജ് പറഞ്ഞു.

K editor

Read Previous

ബഫര്‍ സോണിനായി സമിതി രൂപീകരിക്കണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ.മാണി

Read Next

ആസാദിന് പിന്നാലെ പാർട്ടി വിടാൻ ആനന്ദ് ശർമ്മ?