സർക്കാർ ആയുർവേദ ആശുപത്രിയിൽ തെറാപ്പിപ്സ്റ്റിന് കോവിഡ്; രോഗികൾ ഭീതിയിൽ

കാഞ്ഞങ്ങാട് :   സർക്കാർ ആയുർവേദ  ആശുപത്രിയിൽ തെറാപ്പിസ്റ്റിന് കോവിഡ്  സ്ഥിരീകരിച്ചതിനെ  തുടർന്ന്  അടച്ച് പൂട്ടും ഡോക്ടറും  ജീവനക്കാരും നിരീക്ഷണത്തിൽ  പോയ ആയുർവേദ ആശുപത്രിയിലെ  രോഗികൾ  ഭീതിയിൽ.

കൊയോങ്കരയിൽ  സ്ഥിതിചെയ്യുന്ന  തൃക്കരിപ്പൂർ ആയുർവേദ  ആശുപത്രിയിലെ ജീവനക്കാരനാണ്  കോവിഡ് സ്ഥിരീകരിച്ചത്. ഇവിടത്തെ  തെറാപ്പിസ്റ്റ്  അവധിയിലായതിനാൽ  കാസർകോട്  നിന്നും  പകരം  ഉഴിച്ചിൽ  ജോലിക്കെത്തിയ ജീവനക്കാരനിലാണ്  കോവിഡ് ലക്ഷണം  കണ്ടെത്തിയത്. 20 പേരെ  കിടത്തി  ചികിൽസിക്കാൻ സൗകര്യമുളള ഈ  ആയുർവേദ   ആശുപത്രിയിൽ  തത്സമയം  4 രോഗികളാണ്  ചികിൽസയിലുണ്ടായിരുന്നത്.

ആയുർവേദ ആശുപത്രി തന്നെ കോവിഡ്  ചികിൽസാ കേന്ദ്രമാക്കിമാറ്റിയ  ആരോഗ്യ വകുപ്പ്  ആശുപത്രിയിലുണ്ടായിരുന്ന നാല് പേരെയും  ഇവിടെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെങ്കിലും കഴിഞ്ഞ  10 ദിവസമായിട്ടും ഇവരുടെ  ത്രീവ പരിശോധനക്കുൾപ്പെടെ  ഒരു നടപടികളുമുണ്ടായിെല്ലന്ന് ഇവിടെ ചികിൽസയിലുളള കരിന്തളം  നെല്ലിയടുക്കത്തെ  സണ്ണി എന്ന  ജോസഫ് പറഞ്ഞു.

രണ്ടാഴ്ച മുൻപ്  കർക്കിട ചികിൽസക്കെത്തിയതായിരുന്നു ജോസഫ് തങ്ങൾക്ക്  ചികിൽസ നിഷേധിച്ച വിവരം  ജോസഫ് ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ  ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്

ആശുപത്രിയിലുളള 4 പേർക്കും  വെവ്വേറെ വാഹന സൗകര്യമുണ്ടെങ്കിൽ    തങ്കയം സർക്കാർ ആശുപത്രിയിലെത്തിച്ച് തുടർ പരിശോധന നടത്താമെന്നാണ് അധികൃതരുടെ  ഭാഗത്ത്  നിന്നുമുണ്ടായ  മറുപടിയെന്ന്  ജോസഫ്  പറഞ്ഞു.

LatestDaily

Read Previous

ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ കോവിഡ് 19 ഭീതിയിൽ

Read Next

കഞ്ചാവ് സംഘത്തെ ഒറ്റിയതായി ആരോപണം; അതിഞ്ഞാലിൽ വീടിന് നേരെ ആക്രമം