സർക്കാർ കെട്ടിടത്തിൽ ജനകീയ ഹോട്ടൽ ജില്ലാ കലക്ടർക്ക് പരാതി

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കാന്റീൻ നടത്തിപ്പിനായി നിർമ്മിച്ച കെട്ടിടത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചതിനെതിരെ നഗരസഭാ കൗൺസിലർ എച്ച്. റംഷീദ് ജില്ലാ കലക്ടർക്കും, രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കും, കുടുംബശ്രീ ജില്ലാമിഷനും പരാതി നൽകി.

ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടുന്ന 14-ാം വാർഡ് കൗൺസിലറാണ് പരാതിക്കാരനായ കൗൺസിലർ റംഷീദ്. 

മുൻ എം,പി, പി. കരുണാകരൻ തറക്കല്ലിടൽ നടത്തിയ കാന്റീൻ കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത് എം.പി. ഫണ്ടുപയോഗിച്ചായിരുന്നു. വാടകയ്ക്കോ, സ്വന്തമായോ കെട്ടിടമുള്ള കുടുംബശ്രീ യൂണിറ്റിനാണ് ജനകീയ ഹോട്ടൽ തുടങ്ങാൻ അനുമതി നൽകേണ്ടത്.

ഇത് മറി കടന്ന് നമ്പർ പതിക്കാത്ത സർക്കാർ കെട്ടിടത്തിൽ വാടക ഈടാക്കാതെ ഹോട്ടൽ തുടങ്ങാൻ കെട്ടിടം വിട്ടു നൽകിയതാണ് വിവാദമായത്.

സംഭവത്തെ കുറിച്ച് സോഷ്യൽ  മീഡിയയിൽ ചർച്ച ചെയ്യുന്ന ആക്ഷേപങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്നും 14-ാം വാർഡ് സ്വതന്ത്ര കൗൺസിലർ ആവശ്യപ്പെട്ടു.

Read Previous

വ്യാപാരിയെ വധിക്കാൻ ശ്രമിച്ച പ്രതികൾക്ക് റെയ്ഡ്

Read Next

ബേക്കലിൽ നടന്നത് ഹണിട്രാപ്പ്: തട്ടിപ്പിനിരയായത് തൃശൂർ സ്വദേശി