ജോലി കിട്ടി കാനഡയിലെത്തി; രണ്ടാം ദിവസം പിരിച്ച് വിട്ട് മെറ്റ

ഒറ്റയടിക്ക് 11,000 ത്തിലേറെ ആളുകളുടെ ജോലി ഇല്ലാതാക്കി മെറ്റ നടപ്പാക്കിയ പിരിച്ച് വിടലിന്റെ ഇരയായിരിക്കുകയാണ് ഇന്ത്യക്കാരനായ ഹിമാന്‍ഷു വി. മെറ്റയിലെ ജോലിക്കായി കാനഡയിലേക്ക് മാറിത്താമസിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനി ഇദ്ദേഹത്തെ പിരിച്ച് വിട്ടത്.

പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി അറിയിക്കാതെ ജോലിക്കായി കാനഡയിലേക്ക് വരാൻ കമ്പനി ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. കാനഡയിലെത്തിയ ഇദ്ദേഹത്തെ രണ്ട് ദിവസത്തിന് ശേഷം പറഞ്ഞുവിടുകയും ചെയ്തു. പൊടുന്നനെയുള്ള മെറ്റയുടെ ഈ തീരുമാനത്തില്‍ ജോലി നഷ്ടപ്പെട്ട എല്ലാവരുടെയും അവസ്ഥ കഷ്ടമാണെന്ന് ലിങ്ക്ഡിനിൽ ഹിമാന്‍ഷു കുറിച്ചു.

ഖരഗ്പൂര്‍ ഐഐടി ബിരുധദാരിയായ ഹിമാൻഷു ജിറ്റ്ഹബ്ബ്, അഡോബ്, ഫ്‌ളിപ്കാര്‍ട്ട് എന്നീ കമ്പനികളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇനി എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് തനിക്ക് ഉത്തരമില്ലെന്നും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ഏതെങ്കിലും കമ്പനിയിൽ ചേരാനാണ് താൻ ശ്രമിക്കുന്നതെന്നും ഹിമാൻഷു തന്‍റെ പോസ്റ്റിൽ കുറിച്ചു.

K editor

Read Previous

ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും: വിദ്യാഭ്യാസ മന്ത്രി

Read Next

നിയമസഭാ തിരഞ്ഞെടുപ്പ്; ഹിമാചലിൽ ഏകവ്യക്തി നിയമവുമായി ബിജെപി