ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി

ന്യൂഡൽഹി: ജൂലൈ അവസാനത്തോടെ ഗൂഗിൾ പിക്സൽ 6 എ ഇന്ത്യയിൽ അവതരിപ്പിക്കുന്നതാണ്. എന്നാൽ ഫോണിന്‍റെ വില ലോഞ്ചിന് മുമ്പ് തന്നെ പുറത്തായതായാണ് റിപ്പോർട്ടുകൾ.

37,000 രൂപയാണ് ഫോണിന്‍റെ ഏകദേശ വിലയെന്നാണ് സൂചന. ഫ്ലിപ്കാർട്ടിലായിരിക്കും ഫോൺ ലഭ്യമാകുക. ടെൻസർ പ്രോസസറുള്ള ഫോണിന് 20:9 ഡിസ്പ്ലേയും ഉണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, മുമ്പ് ഏകദേശം 40,000 രൂപയ്ക്ക് ലഭ്യമായിരുന്ന ഗൂഗിൾ പിക്സൽ 6എയുടെ വില കുറയ്ക്കാൻ സാധ്യത ഇല്ല.

Read Previous

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി 

Read Next

ലുലു മാളിലെ നിസ്‌കാരം; നാലു പേര്‍ അറസ്റ്റില്‍