ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: വാഹനപരിശോധനയ്ക്കിടെ പിടികൂടിയ കാറിൽ സ്വർണ്ണം കടത്തിയതായി സംശയം. ചെറുവത്തൂർ ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേയ്ക്ക് വന്ന കാറിലാണ് സ്വർണ്ണം കടത്തിയത്. കാറിനെ പരിശോധനയുടെ ഭാഗമായി നീലേശ്വരം പോലീസ് തടഞ്ഞു നിർത്തിയിരുന്നു. കാറിൽ സഞ്ചരിച്ചിരുന്നത് സ്ത്രീയടക്കമുള്ള കാസർകോട് തളങ്കര സ്വദേശികളായ രണ്ടംഗ സംഘമാണ്. കാറോടിച്ചിരുന്നയാളെ സംശയത്തിന്റെ പേരിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ കാറിനകത്തുണ്ടായിരുന്ന സ്ത്രീ നാടകീയമായി മുങ്ങി. ഒപ്പമുണ്ടായിരുന്നയാളുടെ വെപ്രാളം കണ്ട് സംശയം തോന്നിയാണ് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. രക്ഷപ്പെട്ട സ്ത്രീയുടെ പക്കൽ സ്വർണ്ണം ഉണ്ടായിരുന്നതായി സംശയിക്കുന്നു. നീലേശ്വരം പോലീസ് തടഞ്ഞുവെച്ചയാളെ സ്റ്റേഷനിൽ നിന്ന് വിട്ടയക്കാൻ കാസർകോട് എംഎൽഏ, എൻ.ഏ നെല്ലിക്കുന്ന് പോലീസിലിടപ്പെട്ടു.
537