ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വർണക്കടത്ത് കേസിൽ ഗവർണർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സുധാകരൻ പറഞ്ഞു.
“ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അന്വേഷണത്തിന് ഉത്തരവ് ഇടാൻ എങ്കിലും കേന്ദ്രത്തോട് പറയണം. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെയല്ലേ. അങ്ങനെ എങ്കിൽ അദ്ദേഹം അനുമതി നൽകട്ടെ. നീതിപൂർവം പ്രവർത്തിക്കാനുള്ള ആർജവം ഉണ്ടെങ്കിൽ അത് ചെയ്യട്ടെ. അത് ചെയ്യാതെയുള്ള യുക്തിരാഹിത്യം അംഗീകരിക്കാനാവില്ല.” സുധാകരൻ പറഞ്ഞു.