സ്വർണ്ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് കോഴിക്കോട്ടെ 2 തീവ്രവാദ സംഘടനകള്‍

സിനിമാ താരങ്ങളും സംഘത്തില്‍

തിരുവനന്തപുരം : കോഴിക്കോട് കൊടുവള്ളി കേന്ദ്രമാക്കി തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ സ്വർണ്ണക്കടത്തിന് നേതൃത്വം നല്‍കിയതായി സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട്.

എന്‍.ഐ.ഏയ്ക്ക് ഈ റിപ്പോര്‍ട്ട് കേരളാ പോലീസ് െകെമാറി. കൊടുവള്ളിയിലെ ഒരു രാഷ്ട്രീയ നേതാവ് സംഘത്തിലെ ചിലരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ നടിമാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്നതാണ് സ്വർണ്ണക്കടത്ത് സംഘം.

വിസിറ്റിങ് വിസ നല്‍കി ഇവരെ ആദ്യം വിദേശത്തേക്ക് അയയ്ക്കും. ഇവരുടെ ബാഗേജിലും, അടിവസ്ത്രത്തിലും സ്വർണ്ണം മെഴുകുരൂപത്തിലാക്കി കടത്തും.

ഇതിനായി പ്രത്യേക സാങ്കേതികവിദ്യ ഈ സംഘടനകള്‍ക്കുണ്ട്. തീവ്ര ഇടതുപക്ഷ ബന്ധമുള്ള പാലക്കാട് സ്വദേശിനിയുടെ യാത്രകള്‍ ദുരൂഹമാണ്.

വടക്കന്‍ മലബാറിലെ, പ്രത്യേകിച്ചു മലപ്പുറം, കാസർകോട് ജില്ലകളിലെയും തൃശൂരിലെയും, ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കു കടത്തു സംഘവുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിവര്‍ഷം 100 കോടിയുടെ  സ്വർണ്ണക്കടത്തും 1500 കോടിയുടെ ഹവാല ഇടപാടും നടക്കുന്നുണ്ട്, കൊടുവള്ളി സ്വദേശി ബഷീറിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്, ഇരു തീവ്രവാദ സംഘടനകളുമാണ് സ്വർണ്ണക്കടത്തിനു ചുക്കാന്‍ പിടിക്കുന്നത്.

35 സ്ത്രീകള്‍ക്ക് ചാവേര്‍ പരീശീലനം നല്‍കിയാണ് കടത്തു നടത്തുന്നത്.  ഇവരുടെ കുട്ടികളെയും സ്വർണ്ണക്കടത്തിന് ഉപയോഗിക്കുന്നു, സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു വെന്നാണ് റിപ്പോര്‍ട്ടിലുള്ള മറ്റു വിവരങ്ങള്‍.

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും, സന്ദീപ് നായരെയും 21 വരെ കോടതി എന്‍.ഐ.ഏയുടെ കസ്റ്റഡിയില്‍ വിട്ടു.

കൊച്ചിയിലെ  എന്‍.ഐ.ഏ. പ്രത്യേകകോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. പ്രതികള്‍ കടത്തിയിരുന്ന സ്വർണ്ണം ജ്വല്ലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും, എന്‍ഐഏ. കോടതിയില്‍ ബോധിപ്പിച്ചു. ഇന്ത്യയും യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധത്തെത്തന്നെ ബാധിക്കുന്നതാണ്  ഈ സ്വർണ്ണക്കടത്ത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.

കേസിലെ മൂന്നാംപ്രതിയുടെ ശരിയായ വിലാസം രേഖപ്പെടുത്തി എൻഐഏ കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

െകെപ്പമംഗലം, പുത്തന്‍പള്ളി സ്വദേശി െഫെസല്‍ എന്നാണു തിരുത്ത്. യു.എ.ഇയില്‍നിന്നു സ്വർണ്ണമയയ്ക്കുന്നതിലെ പ്രധാനി െഫെസലാണെന്നും എന്‍ഐഎ.കോടതിയെ ബോധിപ്പിച്ചു.

നെഞ്ചുവേദനയും വിറയലും അനുഭവപ്പെടുന്നുണ്ടെന്ന് അറിയിച്ചതിനേത്തുടര്‍ന്ന് സ്വപ്നയ്ക്ക്  െവെദ്യപരിശോധന നൽകാൻ കോടതി നിർദ്ദേശം നല്‍കി. 21-ന് രാവിലെ 11-ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണം.

LatestDaily

Read Previous

കള്ളക്കടത്തുകാരുടെ ‘നല്ലകാലം’; സമരക്കാരുടെ ലക്ഷ്യമെന്ത്?

Read Next

മദ്യവേട്ടയ്ക്കിറങ്ങിയ എക്സൈസിന് കിട്ടിയത് കുഴൽപ്പണം