ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഉലയിലെ ഉമിത്തീ പോലെ ഉരുകിത്തീരുന്ന സ്വർണ്ണത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് മോഹനൻ നെല്ലിക്കാട്ട് തയ്യാറാക്കിയ ഹ്രസ്വസിനിമ പ്രദർശനത്തിന് തയ്യാറായി. കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്ന സ്വർണ്ണത്തൊഴിലാളികളുടെ തിളക്കമറ്റ ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ ചിത്രത്തിന് തിളക്കം എന്നാണ് പേരിട്ടത്.
ഹ്രസ്വ ചിത്രത്തിന്റെ കഥ, സംഭാഷണം, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് മോഹനൻ നെല്ലിക്കാട്ടാണ്. തിരക്കഥ രചിച്ചിരിക്കുന്നത് ചന്ദ്രമോഹനൻ. ക്യാമറയും എഡിറ്റിംഗും രഞ്ജിത് കണ്ണോം. അജയൻ ചോയങ്കോടാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. കലാസംവിധാനം ഗംഗൻ കാനായി. മേക്കപ്പ് ഓമനാ ഷാനാസ്. അസോസിയേറ്റ് ഡയറക്ടർ ബിനുരാഘവ്. ജെ. കെ. എസ്. പ്രൊഡക്ഷൻസാണ് ഹ്രസ്വ ചിത്രത്തിന്റെ നിർമ്മാണം. ചലച്ചിത്ര സീരിയൽ താരം ഉണ്ണി ചെറുവത്തൂർ, സീരിയൽ നടൻ ചന്ദ്രമോഹൻ, സുമേഷ് നാരായണൻ, ബാബു ദാസ് കോടോത്ത്, ഷിജിന, ഗംഗൻ കാനായി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഹ്രസ്വസിനിമയെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ സംവിധായകൻ മോഹനൻ നെല്ലിക്കാട്ട്, ചന്ദ്രമോഹൻ, കമൽനാഥ് പയ്യന്നൂർ, ബാബു നീലേശ്വരം, സുമേഷ് നാരായണൻ, അജയൻ ചോയ്യങ്കോട് എന്നിവർ പങ്കെടുത്തു.