സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി നേരിയ ഉയർച്ചയിലും താഴ്ചയിലുമായി സ്വർണ്ണ വിലയിൽ ചാഞ്ചാട്ടമുണ്ട്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 20 രൂപ വർധിച്ചു. ഇന്നലെ പവന് 15 രൂപ കുറഞ്ഞു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,600 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു.  ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,795 രൂപയാണ് ഇന്നത്തെ വിപണി വില.

Read Previous

നാക് എ പ്ലസ്; രാജ്യത്തെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് കാലിക്കറ്റും

Read Next

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി