നാല് ദിവസത്തിന് ശേഷം സ്വർണവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37480 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപയാണ് കൂടിയത്. ഇന്നലെ 15 രൂപയാണ് കുറഞ്ഞത്.22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ വിപണി വില.  18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിൻ 10 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണം ഗ്രാമിന് 3,890 രൂപയാണ് വില. 

അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 63 രൂപയാണ് വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

K editor

Read Previous

കൊടും തണുപ്പിൽ വിറച്ച് ബെംഗളൂരു; 14 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്

Read Next

നിയമസഭാ കയ്യാങ്കളി കേസ്; വാദം കേൾക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി