സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില ഒറ്റ ദിവസം കൊണ്ട് 480 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ സ്വർണ വില 80 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,800 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ 35 രൂപയാണ് കൂടിയത്. ഉച്ചയ്ക്ക് ശേഷം 25 രൂപയാണ് കൂടിയത്. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,700 രൂപയായി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച രാവിലെ 30 രൂപയാണ് കൂടിയത്. ഉച്ചകഴിഞ്ഞ് വീണ്ടും 20 രൂപയുടെ വർദ്ധനവുണ്ടായി. ഇന്ന് 35 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,900 രൂപയായി.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. കഴിഞ്ഞയാഴ്ച സാധാരണ വെള്ളിക്ക് 4 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 90 രൂപയാണ് വില. 

K editor

Read Previous

കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയതിന്റെ ഗുണം കിട്ടിയത് കോട്ടയത്ത് മാത്രമെന്ന് സി.പി.ഐ

Read Next

ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു