സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്.

രണ്ട് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെയോടെ അത് 320 രൂപ ഉയർന്നു. 

22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 35 രൂപയാണ് കുറഞ്ഞത്. ഇന്നലെ 40 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,760 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,930 രൂപയാണ് ഇന്നത്തെ വിപണി വില. 

Read Previous

‘ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ല’

Read Next

തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ട്ടം