സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36640 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4580 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 36960 രൂപയായിരുന്നു വില. എന്നാൽ, 24, 25, 26 തീയതികളിൽ പവൻ (36,800 രൂപ) വില മാറ്റമില്ലാതെ തുടർന്നു.

സെപ്റ്റംബർ ആറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 37520 രൂപയായിരുന്നു. തുടർന്ന് 16, 21 തീയതികളിൽ സ്വർണ വില 36,640 രൂപയായി കുറഞ്ഞു.

Read Previous

24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; യാത്രക്കാരുടെ പ്രതിഷേധം

Read Next

തൈരും വെങ്കായവും ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷി ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നു: എം.എം മണി