പണയ സ്വർണ്ണം തട്ടി

പയ്യന്നൂര്‍: പണയം വെച്ച സ്വര്‍ണ്ണം വ്യാജ ഒപ്പിട്ട് ബാങ്ക് മാനേജര്‍ തട്ടിയെടുത്തതായുള്ള പരാതിയില്‍ പോലീസ് കേസെടുത്തു.

കോറോം സ്വദേശി പി.രാജീവന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

പയ്യന്നൂരിലെ ഒരു പ്രമുഖ ബാങ്കിന്റെ പെരുമ്പ സായാഹ്ന ശാഖയുടെ മാനേജര്‍ക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. 2014ല്‍ പ്രസ്തുത സായാഹ്ന ശാഖയില്‍ പണയം വെച്ച സ്വർണ്ണാഭരണം പലിശയടച്ച് വായ്പ പുതുക്കിവരികയായിരുന്നു.

ഈയിടെ പണയ ഉരുപ്പടി എടുക്കാന്‍ ചെന്നപ്പോള്‍ 2018 ജനുവരി എട്ടിന് തിരിച്ചെടുത്തുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് വ്യാജ ഒപ്പിട്ട് പണയപണ്ടം തട്ടിയെടുത്തതായി ബാങ്ക് മാനേജര്‍ക്കെതിരെ പരാതിക്കാരന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

Read Previous

കരിപ്പൂർ റൺവേയ്ക്ക് തടസ്സം നാട്ടുകാർ

Read Next

പാലക്കുന്നിൽ എല്ലാ കോവിഡ് രോഗികളും രോഗവിമുക്തരായി