സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാോവിനെ കണ്ടെത്തി: ചോദ്യം ചെയ്യുന്നു

ബേക്കൽ : സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ മേൽപ്പറമ്പ് യുവാവിനെ പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള യുവാവിനെ പോലീസ് ചേദ്യം ചെയ്യുന്നു . മേൽപ്പറമ്പ് കട്ടക്കാലിലെ ഷമ്മാസിനെ 27, ഇന്നലെ രാത്രി 7–30 മണിയോടെ ടൗണിൽ മേൽപ്പറമ്പ് എസ്. ഐ, എം. പി. പത്മനാഭന്റെ  നേതൃത്വത്തിലാണ് കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ 2–30 ന് വീട്ടിലെത്തിയ സംഘം ഭർത്താവിനെ കാറിൽ തട്ടി ക്കൊണ്ടു പോയതായുള്ള ഭാര്യ ഇഫ്റത്തിന്റെ 24, പരാതിയിൽ പോലീസ് കേസെടുത്ത ശേഷം പരാതിയിൽ പറഞ്ഞ പ്രതികളായ  ഉസ്മാൻ, കുഞ്ഞഹമ്മദ് എന്നിവരടക്കമുള്ള അഞ്ച് പേരുടെ സെൽഫോൺ നമ്പർ കാസർകോട്  ഡിവൈഎസ്പി ബാലകൃഷ്ണൻനായരുടെ നേതൃത്വത്തിൽ സൈബർ സെൽ അന്വേഷണത്തിന് വിധേയമാക്കുകയും, പോലീസ് ഷമ്മാസിനെ തേടി ഉപ്പളയിലെത്തുകയും ചെയ്തു.

പോലീസ് പിടിയിലാകുമെന്ന് മനസ്സിലാക്കിയ പ്രതികൾ ഷമ്മാസിനെ മോട്ടോർ ബൈക്കിൽ കയറ്റി മേൽപ്പറമ്പിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്ന്, പോലീസിന്  വ്യക്തമായി. എന്നാൽ ഷമ്മാസ് പോലീസിനോട് ഇക്കാര്യം മറച്ചുവെച്ചു.

തന്നെ തട്ടികൊണ്ട് പോയിട്ടില്ലെന്ന നിലപാടിലാണ് ഷമ്മാസ്. യുവാവിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ് . ഗൾഫിൽ നടന്ന ആറ് ലക്ഷം രൂപയുടെ സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയത്.

LatestDaily

Read Previous

കോട്ടപ്പുറത്ത് സിപിഎം മത്സരിക്കും ഐഎൻഎല്ലിന് തൈക്കടപ്പുറം

Read Next

അനധികൃത ടിക്കറ്റ് റിസർവ്വേഷൻ കേന്ദ്രം റെയിൽവെ പോലീസ് അടച്ചുപൂട്ടി