ഗോകുലം വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ആക്രമണം

വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് നേരെ ആക്രമണം നടത്തിയ കോര്‍പറേഷന്‍ ജീവനക്കാരൻ അറസ്റ്റിൽ. കുതിരവട്ടം സ്വദേശി അരുൺ കുമാറാണ് അറസ്റ്റിലായത്. ഗോകുലം കേരള എഫ് സി വനിതാ താരങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റു. കെനിയ, ഘാന താരങ്ങൾക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പ്രതിയായ അരുൺ താരങ്ങൾക്ക് നേരെ ബിയർ കുപ്പി വലിച്ചെറിയുകയും മുടിയിൽ പിടിച്ച് വലിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്നു അക്രമമെന്ന് പോലീസ് പറഞ്ഞു.

ഓഗസ്റ്റില്‍ ഫിഫയുടെ വിലക്ക് മൂലം ഗോകുലം എഫ്സി വനിതാ ടീമിന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കാൻ സാധിച്ചില്ല. ഉസ്ബെസ്ക്കിസ്ഥാനില്‍ എത്തിയ ടീമിനോട് മടങ്ങിയെത്താന്‍ കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ലഭിച്ച വിലക്കാണ് ഗോകുലം വനിതാ ടീമിന് തിരിച്ചടിയായത്. കായിക മന്ത്രാലയം ഇളവ് ആവശ്യപ്പെട്ട് അയച്ച കത്ത് ഫിഫ തള്ളുകയായിരുന്നു. 

K editor

Read Previous

കോയമ്പത്തൂർ സ്ഫോടനം; ചാവേര്‍ ആക്രമണമെന്നതിന് നിര്‍ണായക തെളിവ്

Read Next

പനി ബാധിച്ച പെണ്‍കുട്ടിക്ക് മന്ത്രവാദചികിത്സ: നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ചു