ഒളിവിൽ പോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കി; എല്‍ദോസ് കുന്നപ്പിള്ളിയെ സസ്പെൻഡ് ചെയ്തേക്കും

തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ പോയിരിക്കുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് വിശദീകരണം നൽകാൻ കെപിസിസി നൽകിയ സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എം.എൽ.എ വിശദീകരണം നൽകിയില്ലെങ്കിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.

വിശദീകരണം നൽകിയാലും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന. കേസിൽ ഉൾപ്പെട്ടതിനു പുറമേ ഒളിവിൽ പോയതും പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയിലിംഗിന്‍റെ ഭാഗമായാണ് ആരോപണം ഉന്നയിക്കുന്നതെന്നും എൽദോസിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. പരാതിക്കാരി സ്ഥിരമായി പരാതികൾ ഉന്നയിക്കുന്ന വ്യക്തിയാണെന്നും വിശ്വാസ്യതയില്ലെന്നും പൊലീസ് റിപ്പോർട്ടുണ്ട്. എന്നാൽ പരാതിക്കാരിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്.

Read Previous

നിയമവിരുദ്ധ പ്രവർത്തനം; മൂന്ന് മാസത്തിനിടെ 883 വെബ്‍സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

Read Next

മധുകേസിൽ മൊഴി മാറ്റിയത് പ്രതികളെ പേടിച്ചിട്ടെന്ന് കൂറുമാറിയ സാക്ഷി