ലൂസിഫര്‍ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’; ടീസര്‍ പുറത്തിറങ്ങി

ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദർ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദർ. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചിരഞ്ജീവിയും പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെ സൽമാൻ ഖാനും അവതരിപ്പിക്കും.

ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണിത്. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് നയൻതാര ആണ് അവതരിപ്പിക്കുന്നത്.

ജയം മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷായാണ് ഛായാഗ്രാഹകൻ. എസ് തമൻ ആണ് സംഗീത സംവിധായകൻ. സിൽവയാണ് സംഘട്ടനത്തിന്‍റെ സംവിധായകൻ. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു.

Read Previous

രാജസ്ഥാനിൽ ഭൂചലനം ; 4.1 തീവ്രത രേഖപ്പെടുത്തി

Read Next

കര്‍ഷകരുടെ സമരം ; ഡല്‍ഹി അതിര്‍ത്തികളിൽ കനത്ത സുരക്ഷ