ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഓച്ചിറ: ഗവർണർക്ക് രാഷ്ട്രീയം പാടില്ല, രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഓച്ചിറയിൽ വൃശ്ചികോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയിലെ 426 ഗ്രാമങ്ങൾ സന്ദർശിച്ച അദ്ദേഹം അവിടെ 31 വൃക്ഷങ്ങളെക്കുറിച്ചു പഠനം നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗോവയുടെ പാരമ്പര്യ വൃക്ഷങ്ങള്‍ (Heritage Trees of Goa) എന്നപേരിൽ ഇംഗ്ലീഷില്‍ എഴുതുന്ന പുസ്തകം ഗോവൻ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
വൃക്ഷങ്ങളിൽ ദൈവത്തെ കാണുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്‍റെ സങ്കൽപ്പം അതിശയകരമാണ്. തന്റെ വിശ്വാസവും അതുതന്നെയാണ്. അതിനാൽ, പുസ്തക പ്രകാശന വേളയിൽ വൃക്ഷപൂജ നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ബൈജു കലാശാല, വീരശൈവ മഹാസഭ പ്രസിഡന്‍റ് ടി.കുഞ്ഞുമോൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് ജി.സത്യൻ, സെക്രട്ടറി കെ.ഗോപിനാഥൻ, ട്രഷറർ ജി.പ്രകാശൻ വലിയഴീക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.