ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി

തമിഴ്നാട്: 92 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സ്മോക്ക് അലാറത്തെ തുടർന്നാണ് വിമാനം ലാൻഡ് ചെയ്തത്. തമിഴ്നാടിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് സ്മോക്ക് അലർട്ട് ശ്രദ്ധിച്ചത്.

ഇത് തെറ്റായ അലാറമാണെന്ന് കോയമ്പത്തൂരിലെ വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. എഞ്ചിനുകൾ അമിതമായി ചൂടായതിനെ തുടർന്ന് അലാറം മുഴങ്ങുകയായിരുന്നു. പരിശോധനയിൽ അലാറത്തിന് തകരാർ ഉണ്ടെന്നും എഞ്ചിനുകൾക്ക് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും കണ്ടെത്തി.

Read Previous

പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിർബ്ബന്ധിച്ച് മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

Read Next

പോളി വിദ്യാർത്ഥിയെ മർദ്ദിച്ചു