കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ എറണാകുളത്ത് കണ്ടെത്തി

കോട്ടയം: കോട്ടയം മാങ്ങാനത്തെ സ്വകാര്യ അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ ഒൻപത് പെണ്‍കുട്ടികളെ കണ്ടെത്തി. എറണാകുളം ഇലഞ്ഞിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിലെ ഒരു കുട്ടിയുടെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു ഇവർ. ബസിലാണ് ഇവർ ഇലഞ്ഞിയിലെത്തിയത്.

പോക്സോ കേസിലെ ഇരയടക്കമുള്ളവരെ ഇന്ന് രാവിലെയാണ് കാണാതായത്. പുലർച്ചെ 5.30 ഓടെ അധികൃതർ വിളിക്കാൻ പോയപ്പോഴാണ് പെൺകുട്ടികൾ കടന്നു കളഞ്ഞ വിവരം അറിയുന്നത്. 12 പെൺകുട്ടികളാണ് ഇവിടെ താമസിക്കുന്നത്. പോക്സോ, കുടുംബ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട പെൺകുട്ടികളാണ് ഇവരിൽ ഭൂരിഭാഗവും.

മഹിളാ സമഖ്യ എന്ന സന്നദ്ധ സംഘടന നടത്തുന്ന ഈ സ്വകാര്യ അഭയ കേന്ദ്രത്തിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടികൾ ഇവിടെ പ്രതിഷേധിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് ആലോചന. സുരക്ഷാവീഴ്ച പൊലീസ് പരിശോധിക്കും.

K editor

Read Previous

കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചുവെന്ന് വിജിലന്‍സിന് ഡി.ആര്‍ അനിലിന്റെ മൊഴി

Read Next

ഡൽഹി മദ്യ ലൈസൻസ് അഴിമതിക്കേസ്; മലയാളി ബിസിനസുകാരൻ വിജയ് നായർ ഇഡി കസ്റ്റഡിയിൽ