പെൺകുട്ടി ജില്ലാശുപത്രി ശൗചാലയത്തിൽ പ്രസവിച്ചു

കാഞ്ഞങ്ങാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ജില്ലാശുപത്രി ശൗചാലയത്തിൽ പ്രസവിച്ചു. ഇന്നലെ ഉച്ചയോടെയാണ് വയറുവേദനയ്ക്കുള്ള ചികിത്സയിലിരിക്കെ ആശുപത്രിയിലെ ശൗചാലയത്തിൽ പെൺകുട്ടി പ്രസവിച്ചത്. മരയോരത്ത് നിന്നുള്ള പെൺകുട്ടിയെ രണ്ട് ദിവസം മുമ്പാണ് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം കൂടെയുണ്ടായിരുന്ന മാതാവിനും അറിയില്ലായിരുന്നു.

അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജില്ലാശുപത്രി വാർഡുകളിലെ അസൗകര്യം മൂലം ഗർഭിണികൾക്കൊപ്പമാണ് മറ്റ് രോഗവുമായെത്തുന്ന സ്ത്രീകളെയും കിടത്തി ചികിത്സിപ്പിച്ചത്. പ്രാഥമിക കൃത്യം നിർവ്വഹിക്കാനാണെന്ന് പറഞ്ഞാണ് പെൺകുട്ടി ശൗചാലയത്തിലേക്ക് പോയത്. ആൺകുഞ്ഞിന് ജന്മം നൽകി.

LatestDaily

Read Previous

പാണത്തൂർ അപകടം ബസ്സിന്റെ അമിത വേഗത മൂലം പരിക്കേറ്റ് ആശുപത്രികളിലുള്ളത് 50 പേർ

Read Next

കോയമ്പത്തൂർ വണ്ടി ഇനി പാസഞ്ചറല്ല സാധാരണക്കാരൻെറ ട്രെയിനിന് ഇനി നാലിരട്ടി നിരക്ക് നൽകണം