പൈലറ്റിനെതിരെ ഗെഹ്ലോട്ട്; അഭിമുഖത്തിൽ ചതിയനെന്ന് വിശേഷിപ്പിച്ചത് 6 തവണ

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സച്ചിൻ പൈലറ്റ് ചതിയനാണെന്നും 10 എംഎൽഎമാരുടെ പോലും പിന്തുണയില്ലാത്ത അദ്ദേഹത്തെ ഹൈക്കമാൻഡിന് മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗെഹ്ലോട്ട് പറഞ്ഞു.

‘ഒരു ചതിയന് ഒരിക്കലും മുഖ്യമന്ത്രിയാകാൻ കഴിയില്ല. പത്ത് എംഎൽഎമാരുടെ പോലും പിന്തുണയില്ലാത്ത സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡിന് കഴിയില്ല. അദ്ദേഹം ഒരു ചതിയനാണ്. അദ്ദേഹമാണ് നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയത്.’ പാര്‍ട്ടിയെ വഞ്ചിച്ചയാളാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ആറ് തവണയാണ് ഗെഹ്ലോട്ട് പൈലറ്റിനെ ചതിയനെന്ന് വിശേഷിപ്പിച്ചത്.

2020 ൽ എം.എൽ.എമാരുമായി പൈലറ്റ് പക്ഷം നടത്തിയ വിമത നീക്കത്തെക്കുറിച്ച് പരാമർശിച്ച ഗെഹ്ലോട്ട്, സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന പാർട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും പറഞ്ഞു. ഇതിന് പിന്നിൽ ബിജെപിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും ഗെഹ്ലോട്ട് ആരോപിച്ചു.

K editor

Read Previous

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച സീരിയൽ ഇത്തവണയുമില്ല

Read Next

പരസ്പരസമ്മത ലൈംഗികബന്ധത്തിന് ശേഷം വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറൽ; ബലാത്സംഗ കേസെടുക്കാനാകില്ലെന്ന് കോടതി