സ്ത്രീത്വത്തിന് ലഭിച്ച നീതി: ഗീത

ഉദുമ: പുരുഷാധിപത്യത്തിൽ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന് ലഭിച്ച നീതിയാണ്, രാജൻ പെരിയക്കെതിരായ പാർട്ടി അച്ചടക്ക നടപടിയിലൂടെ തനിക്ക് ലഭിച്ചതെന്ന് രാജൻ പെരിയ പരസ്യമായി അധിക്ഷേപിച്ച കാസർകോട് ഡിസിസി ജനറൽ സിക്രട്ടറി ഗീതാകൃഷ്ണൻ പറഞ്ഞു.

സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ  തന്റെ വീട്ടിൽ വന്ന് കുറ്റം ഏറ്റു പറഞ്ഞിരുന്നുവെങ്കിൽ താൻ എല്ലാം പൊറുത്തുകൊടുക്കുമായിരുന്നുവെന്നും ഗീത പറഞ്ഞു.

? പാർട്ടി നടപടിയിൽ സന്തോഷം തോന്നുന്നുണ്ടോ-?

ഗീത: സന്തോഷമെന്നല്ലാ, പാർട്ടിയിലുള്ള സ്ത്രീ  പ്രവർത്തകർക്ക് ഇത്തരം ഉൾപ്പാർട്ടി സംഭവങ്ങളിൽ നീതി കിട്ടുമെന്ന് ബോധ്യപ്പെട്ടു.

? വല്ല്യച്ഛൻ വഴി ഗീത തന്റെ  സഹോദരിയായി വരുമെന്ന രാജന്റെ വെളിപ്പെടുത്തൽ ശരിയാണോ-?

ഉ: ശരിയാണ്, ഞങ്ങൾ തമ്മിൽ അങ്ങിനെയൊരു ബന്ധവുമുണ്ട്.

? രാജൻ ചെയർമാനായ പെരിയ ശ്രീനാരായണ കോളേജിന്റെ ചെയർപേഴ്സൺ ആണല്ലോ താങ്കൾ ഇനി കോളേജ് ഭരണ സമിതിയോഗങ്ങളിൽ പങ്കെടുക്കുമോ?

ഉ: വിളിച്ചാൽ പങ്കെടുക്കും.

? ഭർത്താവ് സിപിഎം അനുഭാവിയാണെന്ന് രാജൻ പറഞ്ഞതിൽ സത്യമെന്തെങ്കിലും-?

ഗീത: അദ്ദേഹം കോൺഗ്രസ്സുകാരനല്ല, എങ്കിലും എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഭർത്താവ് തടസ്സം  നിൽക്കാറില്ല.

? : താങ്കൾ അപമാനിതായ സംഭവത്തിൽ ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തകളിൽ വായനക്കാരിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ എന്തെങ്കിലുമുണ്ടായിരുന്നുവോ?

ഗീത: നല്ല പ്രതികരണമായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  നിന്നും, പെരിയയിൽ നിന്നും പ്രത്യേകിച്ച്  കാഞ്ഞങ്ങാട്ടു നിന്നും നിരവധി കോൺഗ്രസ്  പ്രവർത്തകർ തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

? മറ്റെന്തെങ്കിലും -?

ഗീത: എനിക്കുണ്ടായ അപമാനത്തിൽ ലേറ്റസ്റ്റിന്റെ സത്യസന്ധമായ  ഇടപെടൽ പ്രശ്ന പരിഹാരത്തിന് വലിയ തുണയായെന്നും ഗീതാകൃഷ്ണൻ പറഞ്ഞു.

? പാർട്ടി നടപടിക്ക് വിധേയനായ രാജനെ ഇനി എവിടെയെങ്കിലും കണ്ടാൽ അങ്ങോട്ട് ചെന്ന് മിണ്ടുമോ-?

ഗീത: പിന്നെന്താ-? രാജന്റെ കുറ്റ സമ്മതവും പാർട്ടി നടപടിയും, എന്റെ മനസ്സിലുണ്ടാക്കിയ സങ്കടമെല്ലാം മായ്ച്ചു കളഞ്ഞു

LatestDaily

Read Previous

രണ്ടാം ലോക്ഡൗൺ താങ്ങാനാവില്ല

Read Next

ജില്ലാ പഞ്ചായത്തിൽ പി.സി. സുബൈദ അധ്യക്ഷ സ്ഥാനാർത്ഥി