കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. മുറിയിലെ ചില്ല് യാസർ തല കൊണ്ട് ഇടിച്ചു തകർത്തു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവമുണ്ടായത്. അക്രമത്തിൽ ടൗൺ എസ്ഐ എ ഇബ്രാഹിം, സിവിൽ പൊലീസ് ഓഫീസർമാരായ എം ടി അനൂപ്, കെ നവീൻ എന്നിവർക്കും പരുക്കേറ്റു.

Read Previous

കശ്മീരില്‍ മണ്ണിടിച്ചില്‍; പൊലീസുകാരനടക്കം നാല് മരണം

Read Next

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോടികളുടെ നഷ്ടത്തിൽ