ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആൻഡമാൻ: കൂട്ടബലാത്സംഗക്കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി പോര്‍ട്ട് ബ്ലെയറിലേക്ക് ഇദ്ദേഹത്തെ വിളിപ്പിച്ചിരുന്നു. സമന്‍സ് അയച്ചതിനെ തുടര്‍ന്ന് നരേന്റെ ജാമ്യാപേക്ഷ തള്ളി. ബലാത്സംഗ കേസില്‍ പ്രതിയായ ജിതേന്ദ്ര നരേനെ ഒക്ടോബറില്‍ ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചീഫ് സെക്രട്ടറിയായിരിക്കെ നരേന് ഉള്‍പ്പെടെയുള്ളവര്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രാലയം അറിയിച്ചിരുന്നു. നരേന് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.