ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഷെഗോൺ: മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗോണിൽ യാത്ര എത്തിയപ്പോഴാണ് തുഷാർ യാത്രയ്‌ക്കൊപ്പം ചേർന്നത്.
ഷെഗോണിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്ന് ഇന്നലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മഹാത്മാ ഗാന്ധിയും നെഹ്റുവും ഒരുമിച്ച് നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.
നവംബർ 7 മുതൽ മഹാരാഷ്ട്രയിലുള്ള യാത്ര അകോല ജില്ലയിലെ ബാലാപൂരിൽ നിന്നാണ് ആരംഭിച്ചത്. ഷെഗോണിൽ എത്തിയപ്പോഴാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി യാത്രയിൽ പങ്കെടുത്തത്. യാത്രയിൽ തുഷാറിന്‍റെ പങ്കാളിത്തം ചരിത്രപരമാണെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.