കാനഡയില്‍ ഗാന്ധി പ്രതിമ നശിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

ടൊറോന്റോ: കാനഡയിലെ റിച്ച്മണ്ടിലെ മഹാവിഷ്ണു ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്തതിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. സംഭവം ഇന്ത്യൻ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്ന് കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു.

“റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ ഗാന്ധി പ്രതിമയെ അവഹേളിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. വിദ്വേഷകരമായ ഈ കുറ്റകൃത്യം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയിരിക്കുന്നു” കോൺസുലേറ്റ് ജനറൽ ട്വിറ്ററിൽ കുറിച്ചു.

ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ഈ സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷയിൽ ഗുരുതരമായ ആശങ്കയാണ് ഉളവാക്കുന്നതെന്ന് ഹൈക്കമ്മീഷണർ പറഞ്ഞു. സംഭവം കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

K editor

Read Previous

സിങ്കപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവും പ്രണോയിയും

Read Next

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്